പാലസ്തീനെ പിന്തുണച്ച് തണ്ണിമത്തൻ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക വാദ്രയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എക്സ് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. പ്രിയങ്കയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും വ്യക്തമായി മനസിലാകുന്ന തരത്തിലായിരുന്ന പ്രീതിയുടെ വിമർശനം. ഒന്നുകിൽ നാം ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കിൽ പിന്തുണയ്ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക —എന്നാണ് നടി തുറന്നടിച്ച്. ഈ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നത്. നട്ടെല്ലുള്ള പ്രതികരണമെന്നായിരുന്നു കമൻ്റുകൾ.
തണ്ണിമത്തൻ ബാഗിനും പാലസ്തീൻ പിന്തുണയ്‌ക്കും പ്രിയങ്കയ്‌ക്ക് എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. തുടർന്ന് അത് തണുപ്പിക്കാനായി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്‌ക്കാനെന്ന പേരിൽ മറ്റൊരു ബാഗുമായി പ്രിയങ്ക പിറ്റേന്ന് പാർലമെൻ്റിൽ എത്തിയിരുന്നു. എന്നാൽ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെട്ടുവെന്നും പ്രിയങ്ക ഇനി കൂടുതൽ ന്യായീകരിച്ച് വിഷമിക്കേണ്ടെന്നും രോഷമുയർന്നു. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഉടമ കൂടിയാണ് പ്രീതി സിന്റ.
“Support the country you live in or live in the country you support !” #ThoughtForTheDay
— Preity G Zinta (@realpreityzinta) December 17, 2024















