ന്യൂഡൽഹി: കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്ക്കറേയും സവർക്കറേയും തുടർച്ചയായി അവഹേളിക്കുന്നത് കോൺഗ്രസാണ്. അവർ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അംബേദ്ക്കറെ അപമാനിക്കുകയാണെന്ന കോൺഗ്രസിന്റെ വ്യാജ പ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയാണ് ബിജെപി. കോൺഗ്രസാകട്ടെ അംബേദ്ക്കർ വിരോധികളും ഭരണഘടനാ വിരോധികളുമാണ്. കോൺഗ്രസ് അംബേദ്ക്കറെ പരിഹസിക്കുന്നവരാണെന്ന് ജനങ്ങൾക്ക് മനസിലായ കാര്യമാണെന്നും അമത് ഷാ പറഞ്ഞു.
പാർലമെന്റിൽ ചർച്ചകൾ നടക്കുമ്പോൾ ബാബാ സാഹിബ് അംബേദ്ക്കറെ കോൺഗ്രസ് എതിർത്തതെങ്ങനെയാണെന്ന് തെളിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മരണ ശേഷവും പരിഹസിക്കാൻ ശ്രമിച്ചു. ഭാരത്‌രത്‌ന നൽകിയ കാര്യം തന്നെ കോൺഗ്രസിന്റെ പ്രവൃത്തികൾ തെളിയിക്കുന്നതാണ്. 1955 ൽ നെഹ്‌റുവിനും 1971 ൽ ഇന്ദിരയ്‌ക്കും ഭാരത്‌രത്‌ന നൽകി ആദരിച്ചു. എന്നാൽ കോൺഗ്രസ്, അംബേദ്ക്കറെ മറന്നു. 1990 ൽ ബിജെപി പിന്തുണയുള്ള സർക്കാർ നിലവിൽ വന്നപ്പോഴാണ് ബാബാ സാഹിബിന് ഭാരത്‌രത്‌ന ലഭിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
#WATCH | Delhi: Union Home Minister Amit Shah says, “…When the discussion was going on in the Parliament, it was proved how the Congress opposed Baba Saheb Ambedkar. How the Congress tried to make fun of Baba Saheb even after his death… As far as giving Bharat Ratna is… pic.twitter.com/rzMAU3mzNg
— ANI (@ANI) December 18, 2024
നെഹ്‌റുവിന് അംബേദ്ക്കറോടുള്ള വിദ്വേഷം ജനങ്ങൾക്കറിയാം. എക്കാലവും അദ്ദേഹത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. വാക്കുകൾ വളച്ചൊടിച്ച് മല്ലികാർജുൻ ഖാർഗെ തന്നോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടുകയാണ്. തന്റെ രാജി അദ്ദേഹത്തെ സന്തോഷിപ്പിക്കുമെങ്കിൽ രാജിവയ്‌ക്കാമായിരുന്നു. എന്നാൽ ഇതിൽ തീരുന്നതല്ല കോൺഗ്രസിന്റെ പ്രശ്‌നം. അടുത്ത 15 വർഷത്തേക്കും കോൺഗ്രസിനും ഖാർഗെയ്‌ക്കും പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നും അമിത് ഷാ വിമർശിച്ചു.