ഭക്തർ സമർപ്പിച്ച സ്വർണം ബാങ്കിലേക്ക്; എസ്ബിഐയിൽ നിക്ഷേപിക്കുന്നത് 535 കിലോ സ്വർണം; പ്രതിവർഷം പലിശയിനത്തിൽ ദേവസ്വം ബോർഡിന് 10 കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തർ സമർപ്പിച്ച സ്വർണം ബാങ്കിലേക്ക്; എസ്ബിഐയിൽ നിക്ഷേപിക്കുന്നത് 535 കിലോ സ്വർണം; പ്രതിവർഷം പലിശയിനത്തിൽ ദേവസ്വം ബോർഡിന് 10 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 10:04 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിലേക്ക് കൈമാറും. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിത്യപൂജയ്‌ക്ക് ഉപയോ​ഗിക്കാത്ത ഭക്തർ സമർപ്പിച്ച 535 കിലോ സ്വർണമാണ് നിക്ഷേപിക്കുന്നത്.‌ ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് പലിയിശനത്തിൽ മാത്രം പ്രതിവർഷം 10 കോടിയിലധികം രൂപ ദേവസ്വം ബോർഡിന് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപ പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോ​ഗം അനുമതി നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1252 ക്ഷേത്രങ്ങളാണുള്ളത്. ഇവിടത്തെ സ്വർണം 21 സ്ട്രോങ് റൂമുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. സ്ട്രോങ് റൂമുകളിൽ നിന്ന് സ്വർണം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയിലെത്തിക്കും. ഇവിടെ നിന്നാണ് എസ്ബിഐയുടെ തൃശ്ശൂർശാഖയ്‌ക്ക് കൈമാറും. മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും കൈമാറ്റ നടപടികൾ.

ക്ഷേത്രങ്ങളിലെ സ്വർണം അതിന്റെ  മൂല്യമനുസരിച്ച് മൂന്ന് വിഭാ​ഗമായാണ് തരം തിരിച്ചിരിക്കുന്നത്. പുരാതന മുല്യമുള്ളവ എ കാറ്റ​ഗറിയിൽ ഉൾപ്പെടും. പൂജയ്‌ക്കും ഉത്സവങ്ങൾക്കും നിത്യ ചടങ്ങുകൾക്കും ഉപയോ​ഗിക്കുന്നവ ബി കാറ്റ​ഗറിയാണ്. ഭക്തർ സമർപ്പിക്കുന്ന സ്വർണമാണ് സി കാറ്റ​ഗറിൽപെടുന്നത്. ഹൈക്കോടതി അനുമതിയോടെ സി കാറ്റ​ഗറിയിൽപെടുന്ന സ്വർണത്തിന്റെ കണക്കെടുപ്പ് പൂർത്തിയായി. ​ഗുരുവായൂർ ദേവസ്വം ബോർഡിലെ സ്വർണം നേരത്തെ തന്നെ നിക്ഷേപപദ്ധതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് മറ്റ് ക്ഷേത്രങ്ങളിലെ സ്വർണവും നിക്ഷേപിക്കുന്നത്.

 

Tags: SBIGoldTavancore Devasom Board
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies