കൂർക്കഞ്ചേരി: തൃശൂർ കൂർക്കഞ്ചേരിയിൽ വൻ ലഹരി വേട്ടയുമായി എക്‌സൈസ്. കൂർക്കഞ്ചേരിയിൽ സ്വകാര്യ ബാങ്കിന്റെ ഏരിയ മാനേജരാണ് എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത്. തൃശൂർ പടവരാട് സ്വദേശിയായ പ്രവീണിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൂർക്കഞ്ചേരിയിൽ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ വിഭാഗം ഏരിയ മാനേജരാണ് പ്രവീൺ. ബാങ്കിൽ നിന്ന് തന്നെയാണ് ഇയാളെ പിടികൂടുന്നത്. 40 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ജോലിയുടെ മറവിൽ പ്രവീൺ മയക്കുമരുന്ന് കച്ചവടവും നടത്തിയിരുന്നതായി എക്‌സൈസ് പറയുന്നു.















