നെയ്യാറ്റിൻകര: അതിപുരാതനമായ നെയ്യാറ്റിൻകര രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ധനുതിരുവാതിര ആറാട്ടുമഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ അവലോകനം നടത്തി. സ്ഥലം എം എൽ എ ആൻസലൻ നേതൃത്വം നൽകി. 2025 ജനുവരി 4 മുതലാണ് ഉത്സവം ആരംഭിക്കുന്നത്. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊനാണ് നെയ്യാറ്റിൻകര രാമേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം.ഇതോടൊപ്പം തന്നെ പരിസര ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
രാമേശ്വരം ഭാഗത്തെ ലഹരി വിമുക്തമാക്കാനായി ക്ഷേത്ര ഉപദേശക സമിതി മുന്നോട്ടുവെച്ച ആവശ്യത്തെ അനുഭാവപൂർവം പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ക്ഷേത്രോത്സവം പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ആയിരിക്കും നടത്തുകയെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീ.മനു എസ്.എസ്. അറിയിച്ചു.
മുനിസിപ്പൽ ചെയർമാൻ ശ്രീ.പി.കെ.രാജ്മോഹൻ നഗരസഭാംഗങ്ങളായ ശ്രീ. ഷിബുരാജ് കൃഷ്ണ, ശ്രീ. ഗ്രാമം പ്രവീൺ, ശ്രീമതി കല ടീച്ചർ, ദേവസ്വം അസി.കമ്മീഷണർ ശ്രീ.എസ്.അരുൺ, ബഹു.തഹസിൽദാർ, പോലിസ് ഉദ്യോഗസ്ഥർ, ഇലക്ട്രിസിറ്റിബോർഡ് ഉദ്യോഗസ്ഥർ, മറ്റു റവന്യൂ മുനിസിപ്പൽ ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.















