നടൻ മുകേഷിന്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. മകനും ഡോക്ടറുമായ ശ്രാവൺ മുകേഷ് ആണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
പിങ്ക് സാൽവറിൽ അതീവ സുന്ദരിയായ സരിതയുടെ മാറ്റം ആരാധകരും ചൂണ്ടിക്കാട്ടുന്നു. മാവീരൻ എന്ന തമിഴ് ചിത്രത്തിലടക്കം ശരീര ഭാരം വർദ്ധിച്ച സരിതയെയാണ് കണ്ടതെന്നും പുതിയ ലുക്ക് ഏറെ അമ്പരപ്പിക്കുന്നതാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നത്. സുമതി വളവ് എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശ്രാവൺ മുകേഷ് പങ്കുവച്ചിരിക്കുന്നത്.
മുകേഷുമായി വേർപിരിഞ്ഞെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ സജീവമാണ് സരിത. രണ്ടുമക്കളെയും നല്ല രീതിയിൽ വളർത്തിയതും സരിതയാണ്. മുകേഷിൽ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനങ്ങൾ സരിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെള്ളിത്തിരയിൽ മുൻനിര നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് സരിതയുടെ പ്രണയവും വിവാഹവുമെല്ലാം. പിന്നീട് അവർ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
View this post on Instagram
“>