ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലേക്ക് ഇല്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് നിഷ്പക്ഷ വേദിയെന്ന തീരുമാനം വന്നത്. സൗദി അറേബ്യയാകും നിഷ്പക്ഷ വേദിയെന്നാണ് എല്ലാവരും കരുതിയതെങ്കിൽ പിസിബിയുടെ തീരുമാനം മറ്റൊന്ന് എന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐസിസിയുടെ ഗവണേിംഗ് ബോഡി ഇതുവരെ അന്തിമ ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല.
മത്സരങ്ങൾ ഏത് ഫോർമാറ്റിലാണെന്നോ വേദികളുടെ കാര്യത്തിലോ തീരുമാനം ആയിട്ടില്ല. അതേസമയം ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനാണ് പിസിബിക്ക് കൂടുതൽ താത്പര്യമെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023-ലെ ഏഷ്യാകപ്പും പാകിസ്താനും ശ്രീലങ്കയും ചേർന്ന് സംയുക്തമായാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടന്നതും.
അതേസമയം ഐസിസി യു.എ.ഇയോടാണ് അനുഭാവം പുലർത്തുന്നതെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും അതിനൊരു മാനദണ്ഡമാണ്. അങ്ങനെയെങ്കിൽ ദുബായിലാകും ഇന്ത്യയുടെ മത്സരങ്ങൾ നടത്തുക. ഐസിസിയുടെയും പിസിബിയുടെയും ക്ലിയറൻസിനായി കാത്തിരിക്കുകയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട്.