മുംബൈ: മഹാരാഷ്‌ട്രയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബംഗ്ലാദേശിൽ നിന്ന് സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെ പാർപ്പിക്കാൻ മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തുകേസുകളും, നുഴഞ്ഞകയറ്റ കേസുകളും വർദ്ധിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിടികൂടുന്ന ബംഗ്ലാദേശികളെ നേരിട്ട് ജയിലിൽ പാർപ്പിക്കാൻ കഴിയില്ല. ഇവരെ പാർപ്പിക്കുന്നതിനായി മുംബൈയിൽ നല്ലനടപ്പ് കേന്ദ്രം നിർമിക്കും. ഇതിനായി മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും” ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നും കൃത്യമായ രേഖകളില്ലാതെ മഹാരാഷ്‌ട്രയിലെത്തിയ ദമ്പതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സുരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് ദമ്പതികളെ പിടികൂടിയത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇവർക്ക് താമസിക്കാൻ വാടകയ്‌ക്ക് വീട് നൽകിയ വീട്ടുമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.















