പൊതുഫലങ്ങൾ: ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
തൊഴിൽപരമായി വിജയം നൽകുന്ന വാരമായിരിക്കും. ശത്രുഹാനി അനുഭവത്തിൽ വരും. ഭാഗ്യാനുഭവങ്ങൾ തേടി വരും. ബിസിനസുകാർക്ക് ചെയ്യുന്നതെല്ലാം അനുകൂലമായി വന്നു ഭവിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ ഉണ്ടായേക്കാം. വാതരോഗങ്ങൾ ഉള്ളവരും ഉദര രോഗങ്ങൾ ഉള്ളവരും വളരെയധികം സൂക്ഷിക്കുക.ജോലിസ്ഥലത്തു മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കാൻ യോഗം ഉണ്ട്. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്ന വാരമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മനഃശാന്തി കുറയും. ആമാശയരോഗങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. അന്യജനങ്ങളെ സഹായിക്കാൻ അവസരം വരുമെങ്കിലും അവ കൊണ്ട് ദോഷം സംഭവിക്കും. വാരമധ്യത്തോടു കൂടി ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ അരങ്ങേറും. അമിത ആഡംബര പ്രിയത്വം കാരണം വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെട്ടേക്കാം. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. അപ്രതീക്ഷിതമായി സുഹൃത്തുക്കൾ വഴി വിലമതിക്കാനാവാത്ത ഉപഹാരങ്ങൾ ലഭിക്കാൻ യോഗം ഉണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി അവധി എടുത്തു ദൂരയാത്ര വേണ്ടി വരും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം ഒക്കെയും കൊണ്ട് വരും. കോടതിൽ വ്യവഹാരം, തർക്കങ്ങൾ ഒക്കെയും കാരാഗ്രഹ വാസം വരെ കൊണ്ട് ചെന്നെത്തിക്കും. ഉദരരോഗം സൂക്ഷിക്കുക. എല്ലാകാര്യങ്ങളിലും തടസം ഉണ്ടാകും. ഉത്തരവാദിത്തം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി ഒക്കെയും ഫലത്തിൽ വരും. കലാകാരന്മാരെ സംബന്ധിച്ച്, കീർത്തിയും, അപകീർത്തിയും ഒരുപോലെ അനുഭവത്തിൽ വരുന്ന സമയം ആണ്. ഭക്ഷണ സുഖം, അപ്രതീക്ഷിതമായ ബന്ധുജന സമാഗമം ഒക്കെയും പ്രതീക്ഷിക്കാം. എന്നിരുന്നാലും സ്ത്രീനിമിത്തം ധനനഷ്ടം ദുരിതം അപമാനം ദുഷ്‌പേര് ഒക്കെയും സംഭവിക്കാൻ യോഗം ഉണ്ട്. വാരം അവസാനം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).















