തിരക്കുകൾ മാറ്റിവച്ച് കുടുംബത്തോടൊപ്പം ഫിൻലൻഡിൽ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി ജയറാം. അവധിക്കാലം ആസ്വദിക്കുന്നതിനായി ഫിൻലൻഡ് ട്രിപ്പിലാണ് ജയറാമും കുടുംബവും. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഫിൻലാൻഡിൽ കേരളത്തനിമയിലുള്ള വേഷത്തിൽ മഞ്ഞിനിടയിലൂടെ നടക്കുന്ന ജയറാമാണ് സോഷ്യൽമീഡിയയിലെ താരം. മുണ്ടും ജുബ്ബയുമാണ് ജയറാമിന്റെ വേഷം. കുടുംബം താമസിക്കുന്ന റിസോർട്ടിന് പുറത്തുള്ള കാഴ്ചകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പാർവതി, മക്കളായ കാളിദാസ്, ഭാര്യ തരിണി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ജയറാമിനോടൊപ്പം ക്രിസ്തുമസ് ആഘോഷത്തിലാണ്.
View this post on Instagram
ജയറാമിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ എത്തിയത്. ജയറാം അഭിനയിച്ച സിനിമകളുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ ലുക്കിനെ പ്രശംസിക്കുന്നത്. മലയാളി മാമന് വണക്കം, സമ്മർ ഇൻ ബത് ലഹേം, മയിലാട്ടത്തിലെ പഴനി സിങ്കനെല്ലൂർ, എല്ലാവരും കണ്ട് പഠിക്കേണ്ട എളിമയാണ് അദ്ദേഹത്തിനുള്ളത്, എത്ര തണുപ്പിലും ജയറാമേട്ടൻ തീയാണ്, പെരുമ്പാവൂരിന്റെ മാണിക്യം എന്നിവങ്ങനെയാണ് കമന്റുകൾ.
കാളിദാസ് ജയറാമിന്റെ 31-ാം പിറന്നാളും കുടുംബം ഫിൻലാൻഡിൽ ആഘോഷമാക്കിയിരുന്നു. കാളിദാസിന്റെയും തരിണിയുടെയും മധുവിധുവിനോടൊപ്പമായിരുന്നു പിറന്നാളാഘോഷവും നടന്നത്.