കോയമ്പത്തൂർ: ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധം.
1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അൽ-ഉമ്മ നേതാവ് എസ്.എ.ബാഷ (84) യുടെ ശവസംസ്കാര ചടങ്ങുകൾ ആഘോഷ പൂർവ്വം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്നലെ കോയമ്പത്തൂരിൽ കരിദിനമാചരിച്ചിരുന്നു. നിരവധി മരണങ്ങൾക്കിടയാക്കിയ തീവ്രവാദിയ്‌ക്ക് രക്തസാക്ഷി പരിവേഷം നൽകുന്നതിൽ പ്രതിഷേധിച്ച് തമിഴ്‌നാട് സർക്കാരിനെ അപലപിച്ച് കോയമ്പത്തൂർ ഗാന്ധിപുരം വികെകെ മേനോൻ റോഡിൽ ബിജെപി ഇന്നലെ റാലി നടത്തിയിരുന്നു.
ഈ റാലിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, കോയമ്പത്തൂർ സൗത്ത് മണ്ഡലം എം.എൽ.എ. വനതി ശ്രീനിവാസൻ, ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡൻ്റ് കാടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് കോയമ്പത്തൂർ സെക്രട്ടറി ശിവലിംഗം തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുത്തു. ഈ റാലിക്ക് പോലീസ് അനുമതി നൽകിയിട്ടില്ല എന്നാരോപിച്ച് റാലിയിൽ പങ്കെടുത്തവരെ പൊലീസ് തടഞ്ഞു.
നിരോധനാജ്ഞ ലംഘിച്ച് റാലിയിൽ പങ്കെടുത്ത അണ്ണാമലൈയും വാനതി ശ്രീനിവാസനും ഉൾപ്പെടെ ഉൾപ്പെടെ 917 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ, വാനതി ശ്രീനിവാസൻ എംഎൽഎ, ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡൻ്റ് കടേശ്വര സുബ്രഹ്മണ്യം, വിശ്വഹിന്ദു പരിഷത്ത് കോയമ്പത്തൂർ സെക്രട്ടറി ശിവലിംഗം, ബിജെപി ട്രഷറർ ശേഖര്, ജനറൽ സെക്രട്ടറി എ.പി.മുരുകാനന്ദം, മെട്രോപൊളിറ്റൻ ജില്ലാ സെക്രട്ടറി രമേഷ് കുമാർ, മുൻ എംഎൽഎ. ചലഞ്ചർ ദുരൈ ഉൾപ്പെടെ 917 പേർക്കെതിരെ കാട്ടൂർ പൊലീസ് കേസെടുത്തു.
അനുമതിയില്ലാതെ സംഘം ചേർന്ന് പ്രതിഷേധിച്ചതിനാണ് ബിഎൻഎസ്എസ് സെക്ഷൻ 170 പ്രകാരം കേസെടുത്തിരിക്കുന്നത്.
സമാധാന പരമായി റാലി നടത്തുകയും പ്രതിഷേധിക്കുകയും ചെയ്‍ത കെ അണ്ണാമലൈ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത നടപടിയിൽ തമിഴ്‌നാട്ടിലെ മ്പാടും പ്രതിഷേധം പടരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുളള തീരുമാനവുമായി ബിജെപി മുന്നോട്ട് പോകുകയാണ്.