മുംബൈ: പ്രതിപക്ഷ നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് അർബൻ നക്സൽ ബന്ധമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്‍റെ പക്കൽ ഉണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പിന്നിലുള്ള ചില പ്രമുഖർ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ചർച്ചയിൽ പങ്കെടുത്തെന്നും ഫഡ്നാവിസ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി ബന്ധമുണ്ടായിരുന്ന 13 സംഘടനകൾക്ക് അർബൻ നക്സൽ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ചർച്ചയിൽ ജോഡോ യാത്രയിലുണ്ടായിരുന്ന പ്രമുഖരും അർബർ നക്സലുകളും പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ജോഡോ യാത്രയ്ക്ക് അർബൻ നക്സൽ ബന്ധമെന്ന ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന് വൻ തിരിച്ചടിയാകും. രണ്ട് തവണയായി നടത്തിയ ജോഡോ യാത്രയ്‌ക്ക് രാഹുലും സംഘവും വൻ തുകയാണ് ചെലവഴിച്ചത്. ഇതിന് പിന്നിലുള്ള സ്രോതസ്സുകളും ചർച്ചയായിരുന്നു. കോൺഗ്രസിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപണം ശക്തമാണ്. ഇതിനിടെയാണ് തെളിവുകളുണ്ടെന്ന ഫഡ്നാവിസിന്റെ വെളിപ്പെടുത്തൽ.















