വില കൂടുന്നവ, കുറയുന്നവ: GST കൗൺസിൽ തീരുമാനങ്ങൾ ഇങ്ങനെ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വില കൂടുന്നവ, കുറയുന്നവ: GST കൗൺസിൽ തീരുമാനങ്ങൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ 55-ാമത് ജിഎസ്ടി കൗൺസിൽ യോ​ഗം കഴിഞ്ഞദിവസം നടന്നിരുന്നു. കൗൺസിലിന്റെ തീരുമാനപ്രകാരം വിപണിയിൽ വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് നോക്കാം..

വില കുറയുന്നവ:

ഫോർട്ടിഫൈഡ് റൈസ് : പോഷകസമ്പന്നമായ അരി അഥവാ Fortified Rice Kernelsന്റെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറച്ചു. വിളർച്ച അടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന അരിയാണ് ഫോർട്ടിഫൈഡ് റൈസ്. ഇതിൽ ധാരാളം പോഷകങ്ങളും വൈറ്റമിനുകളുമുണ്ട്.

ജീൻ തെറാപ്പി: കൂടുതൽ ആളുകളിലേക്ക് ചികിത്സാ സൗകര്യം എത്തിക്കുന്നതിനായി ജീൻ തെറാപ്പിയെ പൂർണമായും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. ജീവൻരക്ഷാ ചികിത്സയ്‌ക്ക് അനിവാര്യമായ ഒന്നാണ് ജീൻ തെറാപ്പി. മസ്കുലർ ഡിസ്ട്രോഫി, ഹീമോഫീലിയ തുടങ്ങിയ ജനിതക രോ​ഗങ്ങൾക്കാണ് പ്രധാനമായും ജീൻ തെറാപ്പി ഉപയോ​ഗിക്കുന്നത്.

സൗജന്യ വിതരണത്തിനായുള്ള ഭക്ഷണം തയ്യാറാക്കൽ: പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് 5 ശതമാനം നികുതി നൽകിയാൽ മതി.

ദീർഘദൂര സർഫേസ്-ടു-എയർ മിസൈൽ (LRSAM) നിർമിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ: LRSAM ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സിസ്റ്റം, സബ് സിസ്റ്റം, ടൂൾസ് എന്നിവയെ ഐജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.

കുരുമുളക്, ഉണക്കമുന്തിരി: കർഷകർ വിതരണം ചെയ്യുന്ന കുരുമുളകും ഉണക്കമുന്തിരിയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വില കൂടുന്നവ:

പഴയതും ഉപയോ​ഗിച്ചതുമായ വാഹനങ്ങൾ: ഇലക്ട്രോണിക് വാഹനങ്ങൾ ഉൾപ്പടെ പഴയതും ഉപയോ​ഗിച്ചതുമായ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങി വിൽപ്പന നടത്തുന്ന ഇടപാടുകൾക്ക് ജിഎസ്ടി വർദ്ധിപ്പിച്ചു. 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. (വ്യക്തികൾ തമ്മിൽ കൈമാറ്റം നടത്തുന്നതിന് നികുതി ഇല്ല.)

റെഡി-ടു-ഈറ്റ് പോപ്കോൺ: ഉപ്പും മസാലയും ചേർത്തുവരുന്ന റെഡി-ടു-ഈറ്റ് പോപ്കോണിന് 5 ശതമാനം നികുതിയും ഇത് പാക്കറ്റിലാക്കി നൽകുകയാണെങ്കിൽ 12 ശതമാനം നികുതിയുമാണ്.

കോൺക്രീറ്റ് കട്ടകൾ: 50 ശതമാനത്തിലധികം ഫ്ലൈ ആഷ് ഉപയോ​ഗിച്ച് തയ്യാറാക്കുന്ന കെട്ടിടനിർമാണ കോൺ​ക്രീറ്റ് കട്ടകൾക്ക് 12 ശതമാനം ജിഎസ്ടിയാണ്.

മറ്റ് നിരീക്ഷണങ്ങൾ: വായ്പയ്‌ക്ക് മേൽ ചുമത്തുന്ന പിഴത്തുകയിൽ ജിഎസ്ടി പാടില്ല, ഐജിഎസ്ടിയിൽ കൃത്യത കൊണ്ടുവരണമെന്ന ആവശ്യം കൗൺസിൽ അം​ഗീകരിച്ചു.

Tags: nirmala sitharamanGST councilGST
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies