ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അദേനി ചിത്രം മാർക്കോ ഇതിനിടെ ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ ചിത്രത്തിലെ റസൽ എന്ന കൊടൂര വില്ലനെ അവതരിപ്പിച്ചത് ആരെന്ന് തിരയുന്നവരും ചില്ലറയല്ല. അഭിനയകുലപതി തിലകന്റെ കൊച്ചുമകനായ അഭിമന്യു തിലകനാണ് റസൽ എന്ന മാരക വില്ലനെ അവസതരിപ്പിച്ചത്. ജഗദീഷ് അവതരിപ്പിച്ച ടോണിയുടെ മകനായി എത്തിയ താരം തുടക്കം മുതൽ മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം നടത്തുന്നത്. ഷമ്മി തിലകന്റെ മകൻ അഭിമന്യു ചിത്രത്തിൽ അവതരിപ്പിക്കുന്ന റസലിന് ദയ തൊട്ടുതീണ്ടിയിട്ടില്ല. പുതുമുഖത്തിന്റെ പതർച്ചയൊന്നുമില്ലാതെയാണ് അഭിമന്യു കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ തന്റെ കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറയുകയാണ് അഭിമന്യു. മാർക്കോയിലൂടെ സിനിമലോകത്തേക്ക് കാലെടുത്ത് വയ്ക്കുക എന്നത് മറക്കാനാകാത്ത ഒരു യാത്രയായിരുന്നു. ഇത്രയും ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. പക്ഷേ നിങ്ങളുടെ സ്നേഹവും കഥാപാത്രത്തിന് നൽകുന്ന പിന്തുയ്ക്കും പകരം നൽകാൻ ഒന്നുമില്ല.
അതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഏറ്റവും മികച്ചതു തന്നെ നൽകുമെന്ന് വാക്ക് നൽകുന്നു. ഇതിന്റെ ആദ്യ ചിത്രമായിരുന്നു, ഇനിയുമേറെ പഠിക്കാനുണ്ട്. കൂടുതൽ മെച്ചപ്പെട്ട് ഇനിയും നിങ്ങളുടെ മുന്നിലേക്ക് വരും. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് മുന്നേട്ട് നയിക്കുന്നത്.——-അഭിമന്യു ഇൻസ്റ്റയിൽ കുറിച്ചു.
View this post on Instagram
“>