സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിന്റെ വീഡിയോ വൈറലായി. ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട പെൺകുട്ടി നിലത്ത് വീണ് കിടക്കുന്നതും പിങ്ക് ഹൂഡി ധരിച്ച യുവതി ഇവരെ പൊതിരെ തല്ലുന്നതുമാണ് വീഡിയോ. യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ചറപറ കരണത്തടിക്കുകയായിരുന്നു. സെക്കൻഡിൽ പത്തോളം തവണ യുവതിയുടെ കരണത്ത് അടിയേൽക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമായിരുന്നു.
ഇതൊക്കെ നടക്കുമ്പോൾ മറ്റ് ആൺ വിദ്യാർത്ഥികൾ ഇടപെടാതെ ബുദ്ധിപൂർവം നേക്കി നിൽക്കുന്നതും കാണാം. ഇതിനിടെ അടിയേറ്റ പെൺകുട്ടിയുടെ ടി ഷർട്ടും മറ്റേ യുവതി വലിച്ചുകീറി. ഇതോടെ മറ്റ് സഹപാഠികൾ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. എന്നാൽ മർദനം നിർത്താൻ അവർ തയാറായില്ല. ഗ്രേറ്റർ നോയിഡയിലെ GNIMS കോളേജ് വിദ്യാർത്ഥികളുടെ തമ്മിൽത്തല്ലെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
अब मारपीट में लड़किया भी नहीं है लड़को से कम, दो छात्राओं के बीच जमकर हुयी मारपीट।
ग्रेटर नोएडा के GNIMS कॉलेज का बताया जा रहा है वायरल वीडियो। pic.twitter.com/1S8MACmF6o— Greater Noida West (@GreaterNoidaW) December 21, 2024