തൃശൂർ: പീഡന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. പൊറിഞ്ചുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.
തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതി നൽകിയ പരാതിയിലാണ് കേസ്. ആശുപത്രി ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പൊറിഞ്ചു.
2021 നും 2023 നും ഇടയിൽ ലൈംഗിക അതിക്രമം നടത്തി എന്നതാണ് യുവതിയുടെ പരാതി. പൊറിഞ്ചു കൈയ്യിൽ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
15 വർഷമായി പൊറിഞ്ചുവാണ് ആശുപത്രിയുടെ പ്രസിഡന്റ്. കോൺഗ്രസ് നേതൃത്വത്തിലുളളതാണ് ആശുപത്രിയുടെ ഭരണസമിതി. 12 അംഗ ഡയറക്ടർ ബോർഡും രണ്ട് എക്സ് ഒഫീഷ്യോ ഡയറക്ടർമാരും ഭരണസമിതിയിൽ ഉളളതായിട്ടാണ് ആശുപത്രിയുടെ വെബ്സൈറ്റിൽ പറയുന്നത്.