മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. തൊഴിൽ വിജയമുണ്ടാകുമെങ്കിലും അനാവശ്യ കൂട്ട് കെട്ട് മൂലം ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സൈനീക വിഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് കീർത്തി ലഭിക്കുവാൻ ഇടയുണ്ട്. ദാമ്പത്യ ഐക്യം, പുതിയ വാഹനം എന്നിവ സ്വന്തമാക്കുവാൻ സാധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ഭാര്യാഭർത്തൃ ഐക്യം ഇല്ലാതെ വരും മദ്ധ്യാഹ്നം മുതൽ തൊഴിൽ വിജയം, കാര്യവിജയം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ സ്വത്തു സംബന്ധമായി അനുകൂല തീരുമാനമുണ്ടാകും എന്നാൽ കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥയോ ആശുപത്രിവാസമോ ഉണ്ടാകും. ഉദര – ഹൃദ്രോഗ പ്രശ്നമുള്ളവർ ജാഗ്രത പാലിക്കുക
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ആരോഗ്യ വർദ്ധനവ്, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സർവ്വകാര്യവിജയം, ശത്രുഹാനി, കോടതി കേസുകളിൽ അനുകൂലമായ വിധി, വാഹനഭാഗ്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വിദേശ യാത്ര – തൊഴിൽ എന്നിവ അനുഭവത്തിൽ വരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. ധന- ഭൂമി ലാഭം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗാദി ദുരിതം മാറി ആരോഗ്യം വീണ്ടെടുക്കും. കലാകാരൻമ്മാർക്ക് പുതിയ അവസരങ്ങളോ അവാർഡുകളോ ലഭിക്കുവാൻ ഇടയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, ഉന്നതസ്ഥാന പ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ , ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ആമാശയസംബന്ധമായ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. കുടുംബബന്ധു ജനങ്ങളുമായും അയൽപക്കക്കാരുമായും കലഹം ഉണ്ടാകാനും സാധ്യത. വ്യവഹാര പരാജയം നേരിടേണ്ടി വരും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)