തിരുവനന്തപുരം: എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് നിർത്തുന്നതിന്റെ നിർത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ കോൺഗ്രസിന് വൈകാതെ നേരിടേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെ പോലെയാണ് യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും പ്രവർത്തിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങൾ വൈകാതെ തന്നെ കോൺഗ്രസിന് ലഭിക്കും. ഇത് ലീഗിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ് എന്നാണ് പറയുന്നത്. എന്നാൽ, ഇസ്ലാമിക രാഷ്‌ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് നിൽക്കുന്നത്, ലീഗിനും ശക്തമായ പ്രത്യാഘാതം ഉണ്ടാക്കും’- എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുലും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് വർഗീയ ചേരിയുടെ കൂട്ടുപിടിച്ചാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ വിമർശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകായായിരുന്നു എംവി ഗോവിന്ദൻ. വിജയരാഘവന്റെ പരാമർശങ്ങളെ പാർട്ടി പൂർണമായും പിന്തുണയ്‌ക്കുന്നവെന്ന് സൂചിപ്പിക്കുന്നതാണ് എം വി ഗോവിന്ദന്റെ വാക്കുകൾ. പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസും ലീഗും രംഗത്തെത്തിയിരുന്നു.















