സ്വഭാവ നടിയായും സഹനടിയായും തിളങ്ങുന്ന മാല പാർവതിക്ക് ഏറ്റവും ഒടുവിൽ ഏറെ പ്രശംസ നേടികൊടുത്തൊരു വേഷമായിരുന്നു മുറയിലെ രമാദേവി. വില്ലത്തരവുമായി നടക്കുന്ന വനിത ഗുണ്ടയുടെ കഥാപാത്രത്തിൽ മികച്ച പ്രകടനമാണ് അവർ നടത്തിയത്. ചിത്രം ഒടിടി റിലീസായതോടെ താരത്തിന്റെ ഒരു ക്ലിപ്പും വൈറലായി.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് താൻ റീൽ ലൈഫിൽ ചെയ്യുന്ന വർക്കൗട്ടാണെന്ന് കരുതി പലരും സന്ദേശമയക്കുന്നുവെന്നും നടി പറഞ്ഞു. ഇതോടെയാണ് ഇക്കാര്യത്തിൽ അവർ ഫെയ്സ്ബുക്കിലൂടെ കാര്യം വിശദീകരിച്ചത്.
‘‘മുറ ‘ എന്ന സിനിമയിൽ, Gym-ൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എന്റെ വർക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്.. സിനിമ കാണു.Amazon Prime – ൽ കാണാം”—-എന്നാണ് അവർ കുറിച്ചത്. ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് താനാണെന്നും മാലാ പാർവതി പറഞ്ഞു.















