ഉപഭോക്താക്കൾക്ക് ക്രിസ്മസ് കേക്കുകൾ സൗജന്യമായി നൽകുന്ന ഓഫർ പ്രഖ്യാപിച്ച് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള blinkit. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ഓഫറിന്റെ വിശദാംശങ്ങൾ നൽകിയിരിക്കുന്നത്.
blinkit ൽ നിന്നും 499 രൂപയ്‌ക്ക് മുകളിൽ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യമായി ക്രിസ്മസ് കേക്കുകൾ ലഭിക്കുന്നത്. ഓർഡർ ചെയ്താൽമാത്രം പോരാ. blinkit ന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റിന് 5000 ലൈക്കുകളും ലഭിക്കണം. പോസ്റ്റിന് ഇതിനോടകം തന്നെ 3000 ൽ അധികം ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു.
Christmas special – 5000 likes on this tweet and everyone gets FREE Christmas Cake with orders above ₹499 🎄 https://t.co/RVncuaJXNf
— Blinkit (@letsblinkit) December 23, 2024
ക്വിക്ക് ഡെലിവറി സേവനദാതാക്കളായ blinkit ഇതിനുമുൻപും ഉപഭോക്താക്കൾക്കായി ഇത്തരം നിരവധി ഓഫറുകൾ നൽകിയിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് ഈ ഓൺലൈൻ കമ്പനി ലഭ്യമാക്കുന്നത്.