ആലപ്പുഴ: ആറാട്ടുപുഴയിൽ വൃദ്ധയെ തെരുവുനായ കടിച്ചുകൊന്നു. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനിയാണ് (81) തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഴീക്കലിലുള്ള മകന്റെ വീട്ടിൽ എത്തിയതായിരുന്നു കാർത്ത്യായനി. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. വൃദ്ധയുടെ മുഖം കടിച്ചുപറിച്ച നായ അവരുടെ കണ്ണുകൾ കവർന്നു. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.