തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലർച്ചെ 5.30-നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ അലാം മുഴങ്ങിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിന് മുന്നിൽ നിന്ന് ലഭിച്ചത്.
അലാം കേട്ട് ജീവനക്കാർ ഓടിയെത്തി, പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് മൂന്ന് മാസം മാത്രമേ പ്രായമുള്ളൂവെന്ന് മനസിലായത്. ജീവനക്കാർ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജാണ് പുതിയ അതിഥിയെ ലഭിച്ച വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ക്രിസ്മസ് ദിനത്തിൽ ലഭിച്ച കുഞ്ഞിന് നമുക്കൊരു പേരിടാം. പേരുകൾ ക്ഷണിക്കുന്നുവെന്നാണ് മന്ത്രി കറിച്ചത്. ഇതിന് പിന്നാലെ മനോഹരമായ പേരുകളുമായി നിരവധി ആളുകളാണ് കമന്റ് ബോക്സിൽ എത്തിയത്.
ഈ വർഷം ഇതുവരെ 12 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.















