കൈയിൽ പ്ലം കേക്ക്, തൂവുന്ന നിറപുഞ്ചിരി.. ചുവപ്പിൽ മനോഹരിയായി നടി സ്വാസിക വിജയ്. ക്രിസ്മസ് ഫോട്ടോ ഷൂട്ടിലാണ് താരം ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. എക്സ്പോഷർ സ്റ്റുഡിയോയാണ് ക്ലിക്കുകൾക്ക് പിന്നിൽ. ”കഴിക്കൂ, കുടിക്കൂ, സന്തോഷിക്കൂ. നിങ്ങൾ ഓരോരുത്തർക്കും ഒരു ആനന്ദകരമായ ക്രിസ്മസ് ആശംസിക്കുന്നു” എന്ന കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി. ഇൻസ്റ്റഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്കിട്ടത്. കഴിഞ്ഞ ദിവസം മേക്കപ്പിനിടെ ഉറക്കം തൂങ്ങുന്ന നടിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഹെയർ സ്റ്റൈലിംഗിനിടെയായിരുന്നു നടിയുടെ വൈറൽ ഉറക്കം തൂങ്ങൽ. നിതിൻ സുരുഷ് എന്ന ഫാഷൻ കൺസൾട്ടൻ്റ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തകർത്തോടിയത്. അതേസമയം നടി കീർത്തി സുരേഷിന്റെ വൈറൽ വീഡിയോയെ സ്വാസിക അനുകരിക്കുകയാണെന്ന വിമർശനങ്ങളും ഉയർന്നു. എന്നാൽ നടി ഇതിനൊന്നും മറുപടി പറഞ്ഞതുമില്ല.
View this post on Instagram
“>