കൂറ്റൻ ഗുൽമോഹർ മരം തലയിലേക്ക് വീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം. ഒരു കുഞ്ഞിനും യുവാവിനും പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് മരം ഇവരുടെ മേലെ നിലംപതിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്. മധ്യപ്രദേശിലെ ധർ ഏരിയയിൽ ബുധനാഴ്ചയാണ് സംഭവം. അപകട ദൃശ്യങ്ങൾ പ്രദേശത്തെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പഴയ നഗർപാലിക അങ്കണത്തിലുണ്ടായിരുന്ന കടയിലെ സിസിടിവിയിലാണ് വീഡിയോ ലഭിച്ചത്.
രാവിലെ ഒൻപതിനായിരുന്നു അപകടം. ഒരു കുഞ്ഞും യുവാവും മരത്തിനടിയിൽ കുടുങ്ങിപ്പോയി. അപകടം നടന്നയുടൻ ചായക്കടയിലെ ഒരു ജീവനക്കാരൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി, കുറച്ച് ആൾക്കാരു കൂടെയെത്തി വയോധികയെ പുറത്തെത്തിച്ചെങ്കിലും യുവാവിനും പരിക്കേറ്റു. ഇവർക്കൊപ്പം കുഞ്ഞിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൃദ്ധ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വയോധികയെ പുറത്തെത്തിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. അപകടത്തിന് പിന്നാലെ നഗർപാലിക സംഘമാണ് കൂറ്റൻ മരം മുറിച്ച് മാറ്റി റോഡിലെ ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്.
Madhya Pradesh के Dhar में पेड़ गिरने से एक महिला की मौत #madhyapradesh #dhar #tree #news18indianumber1 pic.twitter.com/vsGNhzRwTw
— News18 India (@News18India) December 25, 2024