ധാക്ക: ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രൈസ്തവരുടെ 17 വീടുകൾ കത്തിച്ചു. ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലാണ് ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന്റെ വീടുകൾ അഗ്നിക്കിരയാക്കിയത് . ഷെയ്ഖ് ഹസീന പ്രസിഡന്റ് പദവി ഒഴിഞ്ഞ് പലായനം ചെയ്ത ശേഷം ബംഗ്ലാദേശിലെ മുസ്‌ലിം തീവ്രവാദികൾ രാജ്യത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എതിരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
ബന്ദർബനിലെ ത്രിപുര സമുദായക്കാരുടെ 17 വീടുകൾ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ചു എന്ന് പ്രമുഖ ബംഗ്ളദേശ് മാദ്ധ്യമമായ ദി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച പുലർച്ചെ 12:30 ഓടെ ലാമ ഉപസിലയിലെ സരായ് യൂണിയനിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലെ വീടുകൾക്ക് തീയിട്ട ശേഷം അജ്ഞാതരായ അക്രമികൾ ഓടി രക്ഷപ്പെട്ടതായി ഇരകൾ പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് പള്ളിയില്ലാത്തതിനാൽ താമസക്കാർ മറ്റൊരു ഗ്രാമത്തിൽ പ്രാർത്ഥനയ്‌ക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും പോയ സമയത്താണ് ആക്രമണം ഉണ്ടായത്.
പ്രദേശത്ത് ക്രിസ്ത്യൻ ത്രിപുര സമുദായത്തിന്റെ 19 വീടുകളാണ് ഉള്ളത്. അതിൽ 17 എണ്ണം കത്തിനശിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ ഇത്ര ണ്ട് ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ് എന്നാണ് സർക്കാരിന്റെ ഭാഷ്യം.















