ഹോളിവുഡ് ചിത്രം ബേബി ഡ്രൈവറിലൂടെ പ്രശസ്തനായ നടൻ ഹഡ്സൺ മീക്ക് അന്തരിച്ചു. 16-ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഡിസംബർ 22ന് അലബാമയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. ഓടികൊണ്ടിരുന്ന വാഹനത്തിൽ നിന്ന് വീണാണ് മീക്കിന് പരിക്കേറ്റത്. വെസ്റ്റവിയ ഹിൽസിലായിരുന്നു അപകടം റോഡിലേക്ക് തെറിഞ്ഞ് വീണ മീക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ഹിയത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. അവർ തന്നെയാണ് മീക്കിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.
2017-ൽ പുറത്തിറങ്ങിയ ‘ബേബി ഡ്രൈവർ’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് മീക്കിന്റെ കരിയർ ആരംഭിച്ചത്.അൻസൽ എൽഗോർട്ട് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അദ്ദേഹം അവതരിപ്പിച്ചത്. ജ്യേഷ്ഠൻ ടക്കർ മീക്കിനൊപ്പം 2014-ൽ പുറത്തിറങ്ങിയ ‘ദ സാൻ്റാ കോൺ’ എന്ന സിനിമയിലൂടെയാണ് മീക്ക് തന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്. “മാക്‌ഗൈവർ”, “സ്‌കൂൾ ഡ്യുയറ്റ്”, “ജീനിയസ്” തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങളും സീരിയസുകളും.
View this post on Instagram
“>















