ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യന്റെ 3.8 ദശലക്ഷം കിലോമീറ്റർ (6.1 ദശലക്ഷം കിലോമീറ്റർ) അടുത്താണ് പേടകമെത്തിയത്. ബാഹ്യ അന്തരീക്ഷമായ കൊറോണയിലും പേടകം പ്രവേശിച്ചു. ഡിസംബർ 24-നായിരുന്നു ഈ ഭാഗ്യപരീക്ഷണം നടത്തിയത്.
ഇതിന് പിന്നാലെ പേടകവുമായുള്ള ബന്ധം നിലച്ചിരുന്നു. എന്നാൽ 26-ന് അർദ്ധരാത്രിയിൽ സിഗ്നൽ ലഭിച്ചെന്നും പേടകം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ഇതാദ്യമായാണ് ഒരു മനുഷ്യ നിർമിത പേടകം സൂര്യനോട് ഇത്ര അടുത്ത് എത്തുന്നത്. മണിക്കൂറിൽ 4,30,000 മൈൽ വേഗതയിലാണ് പേടകം ചലിക്കുന്നത്.
ജനുവരി ഒന്നിന് ഡാറ്റ ഭൂമിയിലേക്ക് അയക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. അമേരിക്കയിലെ മേരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ഓപ്പറേഷൻ സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
Parker Solar Probe has phoned home!
After passing just 3.8 million miles from the solar surface on Dec. 24 — the closest solar flyby in history — we have received Parker Solar Probe’s beacon tone confirming the spacecraft is safe. https://t.co/zbWT7iDVtP
— NASA Sun & Space (@NASASun) December 27, 2024
സൂര്യന്റെ കൊടുംചൂടിന് പിന്നിലെ രഹസ്യമറിയാനാണ് നാസ പാർക്കർ സോളാർ പ്രോബിനെ അയച്ചത്. സൗരക്കാറ്റിന്റെ ഉത്ഭവം, ഊർജ്ജ കണങ്ങൾക്ക് പ്രകാശവേഗം കൈവരുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ പഠിക്കാനും രഹസ്യങ്ങൾ പരസ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാർക്കർ സോളാർ പ്രോബിനെ സൂര്യനെ ലക്ഷ്യമിട്ട് നാസ അയച്ചത്. ഇതുവരെ 6,92,000 കിലോമീറ്റർ വേഗതയിൽ പേടകം സഞ്ചരിച്ചു. കൊറോണയിലെ 982 ഡിഗ്രി സെൽഷ്യസ് താപനിലയും പേടകം അതിജീവിച്ചുവെന്ന് നാസ വ്യക്തമാക്കുന്നു.
സൂര്യന്റെ ഏറ്റവും ബാഹ്യഭാഗത്താണ് കൊറോണ എന്ന പ്രഭാവലയമുള്ളത്. ഏറ്റവും ചൂടേറിയ ഭാഗവും ഇതുതന്നെ. ഇവിടേക്കാണ് സോളാർ പ്രോബ് പാറിപറന്നത്. 685 കിലോഗ്രാം ഭാരമാണ് പേടകത്തിനുള്ളത്. ഫ്ലോറിഡയിലെ കേപ് കനാവെറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് 2018 ഓഗസ്റ്റ് 12-നായിരുന്നു ഇതിന്റെ വിക്ഷേപണം.