മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും മാനസികമായി ചില പ്രശ്നങ്ങൾ ഉടലെടുക്കും. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനും കുടുംബ സമേതം പങ്കെടുക്കുവാനും ഇടവരും. തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വളരെക്കാലമായി ശത്രുതയിലായിരുന്നവർ പിണക്കം മാറി ഒന്നിക്കും. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. സന്താനങ്ങളെ കൊണ്ട് ദോഷാനുഭവങ്ങൾ ഉണ്ടാവുകയോ അവർക്ക് രോഗാദി ദുരിതം ഉണ്ടാവാനോ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വിദ്യയിൽ ഉന്നതി, ധനലാഭം, വിദേശ യോഗം എന്നിവ അനുഭവത്തിൽ വരും മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ഉദര പ്രശ്നം വരാതെ സൂക്ഷിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യവഹാരങ്ങളിൽ വിജയം, മനസന്തോഷം/ ആരോഗ്യ വർദ്ധനവ് ,തൊഴിൽ വിജയം, ധനലാഭം എന്നിവ വന്നുചേരും. എന്നാൽ സുഹൃത്തുക്കൾ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും .
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വിദ്യയിൽ ഉന്നതി, ജനങ്ങളാൽ അംഗീകരിക്കപ്പെടുന്ന അവസ്ഥ,വാക്ക് ശുദ്ധി, ധന-ഭൂമി ലാഭം, സംസാര പ്രധാനമായ തൊഴിലുകൾ ചെയ്യുന്നവർക്ക് അംഗീകാരം എന്നിവ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും എന്നാൽ ചിലർക്ക് വിവാഹ തടസ്സം ഉണ്ടാവുകയോ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ധനനഷ്ടം ഉണ്ടാവാൻ സാധ്യത.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സത് സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എന്നാൽ ചിലർക്ക് തൊഴിൽക്ലേശം, ധനനഷ്ടം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഭാര്യ ഭർതൃ ഐക്യം,തൊഴിൽ വിജയം,ബന്ധു ജനസമാഗമം, സർക്കാരിൽ നിന്നോ ഉന്നത ജനങ്ങളിൽ നിന്നോ ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ജോലിയിൽ പ്രമോഷൻ ലഭിക്കുവാൻ ഇടയാകും. പുതുവസ്ത്രം,മനഃസുഖം,ധനലാഭം എന്നിവ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
തൊഴിൽ വിജയം ഉണ്ടാകും എന്നാൽ വരവിനേക്കാൾചെലവുണ്ടാകും. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാനും കോടതി കേസുകളിൽ പരാജയം നേരിടുവാനും സാധ്യതയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)