മാപ്പുചോദിച്ച് പുടിൻ; ക്ഷമാപണം നടത്തിയത് അസർബൈജാൻ പ്രസിഡന്റിനോട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മാപ്പുചോദിച്ച് പുടിൻ; ക്ഷമാപണം നടത്തിയത് അസർബൈജാൻ പ്രസിഡന്റിനോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

മോസ്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവിനോടാണ് പുടിൻ ക്ഷമാപണം നടത്തിയത്. ‘ദാരുണമായ സംഭവ’മാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പുടിൻ പറഞ്ഞു. പരിക്കേറ്റവർക്ക് എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇക്കാര്യം വ്യക്തമാക്കി ക്രിമിലിൻ ഔദ്യോ​ഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ തടയുന്നതിനായി റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ ​ഗ്രോസ്നിയിലേക്ക് വെടിവെപ്പ് നടത്തിയിരുന്നു. ​ഗ്രോസ്നി, മോസ്ഡോക്, വ്ലാഡികാവ്കാസ് എന്നിവിടങ്ങളിലേക്ക് യുക്രെയ്നിന്റെ ആക്രമണമുണ്ടായപ്പോഴാണ് സംഭവം. നിരവധി ആളില്ലാ എയർക്രാഫ്റ്റുകൾ റഷ്യൻ വ്യോമാതിർത്തിയിലേക്ക് കടന്നുവന്നു. ഇത് റഷ്യയുടെ എയർഡിഫൻസ് സംവിധാനം ത‍ടയുകയും ചെയ്തുവെന്ന് ക്രിമിലിൻ വ്യക്തമാക്കി.

റഷ്യയുടെ പ്രതിരോധ സംവിധാനം പ്രത്യാക്രമണം നടത്തിയതിന്റെ ഭാഗമായാണ് അസർബൈജാൻ എയർലൈൻസിന് മാർ​ഗതടസമുണ്ടാവുകയും ദക്ഷിണ റഷ്യയിൽ നിന്ന് വഴിതിരിച്ചുവിടേണ്ടി വരികയും ചെയ്തത്. ഇതിന് പിന്നാലെ റഷ്യൻ വ്യോമപരിധിയിൽ വച്ച് തന്നെ വിമാനം നിലംപൊത്തുകയായിരുന്നു. കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. സംഭവത്തിൽ 38 പേർ മരിക്കുകയും 32 പേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

“സാങ്കേതികവും ഭൗതികവുമായ ബാഹ്യ ഇടപെടൽ” കാരണമാണ് വിമാനം തകർന്നുവീണതെന്ന് കഴിഞ്ഞ ദിവസം അസർബൈജാൻ എയർലൈൻസ് പുറത്തിറക്കിയ ഔ​ഗ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു. റഷ്യൻ വ്യോമപരിധിയിൽ വച്ച് വിമാനത്തിന് നേരെയുണ്ടായ ബാഹ്യ ഇടപെടലിൽ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയും കസാക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തുവെന്ന് അസർബൈജാൻ പ്രസിഡന്റ് ആലിയേവും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്റിന്റെ ക്ഷമാപണം. എന്നാൽ റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പറയാൻ പുടിൻ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുക്രെയ്ൻ ഡ്രോണുകൾ പ്രതിരോധിക്കുന്നതിന് റഷ്യ അയച്ച മിസൈൽ തട്ടിയാണ് വിമാനം തകർന്നതെന്ന ആരോപണം അമേരിക്ക ഉൾപ്പടെ നേരത്തെ ഉന്നയിച്ചിരുന്നു.

Tags: RussiaAzerbaijanVladimir PutinKazakhstanAzerbaijan Airlines
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies