പുതുവർഷ ആഘോഷം, പാപ്പാഞ്ഞിയെ കത്തിക്കില്ല; ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലെ പരിപാടികൾ റദ്ദാക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുവർഷ ആഘോഷം, പാപ്പാഞ്ഞിയെ കത്തിക്കില്ല; ഫോർട്ട് കൊച്ചി പരേഡ് ​ഗ്രൗണ്ടിലെ പരിപാടികൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 11:39 am IST
FacebookTwitterWhatsAppTelegram

എറണാകുളം: മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ​ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോ​ഹൻ സിം​ഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും ഔദ്യോ​ഗിക ദുഃഖാചരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലെ പുതുവത്സര പരിപാടികൾ റദ്ദാക്കിയത്. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന റാലിയും ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചി കാർണിവലിന്റെ ഭാ​ഗമായി പരേഡ് മൈതാനിയിൽ 50 കോടി ഉയരമുള്ള പാപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പാപ്പാ‍ഞ്ഞിയെയുമാണ് കത്തിക്കാൻ തീരുമാനിച്ചിരുന്നത്. ഫോർട്ട് കൊച്ചി വെളി മൈതാനത്ത് നടക്കുന്ന പരിപാടികൾ നടക്കും. ​ഗലാഡി ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പരിപാടികൾ നടക്കുന്നത്.

പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി നടത്താനിരുന്ന റാലി ഉൾപ്പെടെയുള്ള പരിപാടികൾ ജനുവരി രണ്ടിലേക്ക് മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി അം​ഗങ്ങൾ കളക്ടറെ കാണും. ​ഗലേഡി ഫോർട്ട് കൊച്ചി നടത്താനിരുന്ന പരിപാടികൾക്ക് മാറ്റമില്ല.

ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിക്കണമെന്ന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന പൊലീസ് നിർദേശം ചോദ്യം ചെയ്ത് സംഘാടകരായ ഗലാഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർ‌ജിയിലായിരുന്നു കോടതി ഉത്തരവ്.

Tags: newyearFortKochimanmohansingh
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies