തൃശ്ശൂർ: തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനി. ചാലക്കുടിയിലാണ് പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ആളൂർ വെള്ളാഞ്ചിറ സ്വദേശിനിയായ പെൺകുട്ടി യാത്രാമധ്യേ സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന ചർച്ചിൽ നിന്ന് വേദപാഠം കഴിഞ്ഞിറങ്ങിയ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
വി ആർ പുരത്ത് വച്ച് കാർ ഗതാഗതക്കുരുക്കിൽ പെട്ടതാണ് വിദ്യാർത്ഥിനിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. സമീപത്തെ വീട്ടിലേക്ക് ഓടികയറിയ വിദ്യാർത്ഥിനി അവിടെയുണ്ടായിരുന്ന ആളുകളെ വിവരമറിയിച്ചു. ഇതോടെ അക്രമിസംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു