ഉമ തോമസ് എംഎൽഎയെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം പരിശോധിക്കും; എത്തുന്നത് കോട്ടയം, എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമ തോമസ് എംഎൽഎയെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം പരിശോധിക്കും; എത്തുന്നത് കോട്ടയം, എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനില ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം വിലയിരുത്തും. നിലവിൽ കൊച്ചി പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് ഉമ തോമസ്.

വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. ഉയരത്തിൽ കെട്ടിയ സ്റ്റേജിൽ കയറി അതിഥികളുമായി സംസാരിക്കുന്നതിനിടെ സ്റ്റേജിന്റെ വശത്തേക്ക് വരികയും കാൽ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. താഴെ കിടന്ന കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ചാണ് എംഎൽഎ വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അർദ്ധബോധാവസ്ഥയിലാണ് എംഎൽഎയെ ആശുപത്രിയിലെത്തിച്ചത്.

ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ അറിയാനായി സിടി സ്‌കാൻ ഉൾപ്പെടെ നടത്തി. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായും ഡോക്ടർമാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെയും എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള സംഘത്തെ ആരോഗ്യസ്ഥിതി വിലയിരുത്താൻ നിയോഗിച്ചിരിക്കുന്നത്.

ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് പുറമേയാണ് ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും സ്ഥിതി നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നുമാണ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവുമായി ആശയ വിനിമയം നടത്തിയതായും ചികിത്സയിലുള്ള ആശുപത്രിയിലെ ഡോക്ടർമാരുമായും സംസാരിച്ചതായി വീണ ജോർജ് അറിയിച്ചു.

Tags: Uma thomas accidentkerala politicsCongress leaderuma thomasഉമ തോമസ്പരിക്കേറ്റ് വെന്റിലേറ്ററിൽറിനെ മെഡിസിറ്റി ആശുപത്രിഉമ തോമസ് അപകടം
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies