മിനി സ്ക്രീനിലെ ജനപ്രീയ താരം ബീന ആൻ്റണിയുടെ പുത്തൻ ടാറ്റു വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. സീരിയലിൽ എന്ന പോലെ സിനിമയിലും ലഭിക്കുന്ന വേഷങ്ങളിൽ തിളങ്ങാറുള്ള നടിയാണ് ബീന ആന്റണി. ചെറുതും വലുതുമായി ഒരുപിടി കഥപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പോസ്റ്റ് ടാറ്റു പതിക്കുന്ന വീഡിയോ ഉൾപ്പടെയാണ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരു ആഗ്രഹവും നാളത്തേക്ക് മാറ്റിവയ്‌ക്കരുതെന്നാണ് നടി പറയുന്നത്.
അങ്ങനെ ആ ആഗ്രഹം സഫലമാായി. ജീവിതം ഒന്നേയുള്ളു. എന്തൊക്കെ ആഗ്രഹമുണ്ടോ അതാെക്കെ ഇന്ന് നടത്തിക്കോളൂ.. നാളത്തേക്കായി ഒന്നും മാറ്റിവയ്‌ക്കേണ്ട. എന്നാണ് നടി വീഡിയോ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. സീരിയലിൽ സഹനടിയായും അമ്മ വേഷങ്ങളിലും പ്രതിനായിക വേഷങ്ങളിലും തിളങ്ങുന്ന ബീനയ്‌ക്ക് ഏറെ ആരാധകരുണ്ട്. കഴുത്തിന് താഴെയാണ് നടി ടാറ്റു പതിച്ചത്.
View this post on Instagram
“>