കോഴിക്കോട്: കൂടരഞ്ഞിയിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. ഉച്ചയോടെ കൂടരഞ്ഞി കുളിരാമൂട്ടിലാണ് സംഭവം.
പൂവാറാംതോട് സന്ദർശിച്ച് തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ട്രാവലർ കല്ലിൽ ഇടിച്ച് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ എലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു വിനോദയാത്രയ്‌ക്ക് പോയത്. ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.















