കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൺ ഇൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (WISE) നോളജ് ഇൻവോൾവ്മെന്റ് ഇൻ റിസർച്ച് അഡ്വാൻസ്‌മെന്റ് ത്രൂ നേർച്ചറിംഗ്- വൈസ് കിരൺ ഐപിആർ ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.
അഖിലേന്ത്യ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കായി ഓൺലൈൻ ടെസ്റ്റുണ്ട്. അനാലിറ്റിക്, സയന്റിഫിക്, ടെക്‌നിക്കൽ അഭിരുചികൾ വിലയിരുത്തുന്ന പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ഉണ്ടാകും.
യോഗ്യത
1. സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ, അനുബന്ധ മേഖലകളിലെ അംഗീകൃത യോഗ്യത.
2. അപ്ലൈഡ് സയൻസസിൽ എം എസ് സി, ബിടെക് , എംബിബിഎസ്, എംഫിൽ,എംടെക്ക്. എം ഫാർമ, എം വി എസ് സി അല്ലെങ്കിൽ അപ്ലൈഡ് സയൻസസിൽ പിഎച്ച്ഡി, തത്തുല്യ യോഗ്യത
3. കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബേസ് കൈകാര്യം ചെയ്യൽ, കളക്ഷൻ, കോളേഷൻ, അനാലിസിസ്, റിപ്പോർട്ട് പ്രിപ്പറേഷൻ തുടങ്ങിയവയിലെ മികവ്, റിസർച്ച്, പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയിലെ പരിചയം , ഐപിആർ സംബന്ധിച്ച അടിസ്ഥാന അറിവ് എന്നിവ ആവശ്യമാണ്.
4. സ്ഥിര ജോലിയുള്ള വനിതകൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
5. വനിതാ ശാസ്ത്രജ്ഞരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.
6. പ്രായം 1.12 .2024 ന് 25 നും 45 നും ഇടയ്‌ക്കായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ യോഗ്യതയനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കും. അപേക്ഷ നൽകാനുള്ള അവസാന ടീയത്തി ജനുവരി 15 ആണ്. ഓൺലൈൻ അപേക്ഷയ്‌ക്കും കൂടുതൽ വിവരങ്ങൾക്കും www.tifac.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.