ന്യൂഡൽഹി: സ്പെഡെക്സിന്റെ വിക്ഷേപണം വിജയകരമായതോടെ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരതീയ ഡോക്കിംഗ് സിസ്റ്റം ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മറ്റ് ദൗത്യങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്പെഡെക്സിന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ബഹിരാകാശ മേഖലയിൽ ഇന്ത്യ കുതിപ്പ് തുടരുകയാണ്. സ്പെഡെക്സിന്റെ വിക്ഷേപണ വിജയത്തോടെ ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. ഐഎസ്ആർഒ ടീം ഒന്നിന് പുറകെ ഒരോന്നായി അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വരും വർഷങ്ങളിലും ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് കുതിപ്പ് തുടരാൻ സാധിക്കും.”- ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ അതിവേഗം വളരുകയാണ്. ഇന്ത്യ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ആത്മനിർഭര ഭാരതം വികസിത ഭാരതത്തിന് വഴിയൊരുക്കുന്നു. ആകാശവും കടന്ന് ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ നിലയം തുടങ്ങിയ ദൗത്യങ്ങളുടെ വിജയം ഇത് ഊട്ടിയുറപ്പിക്കുന്നുവെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
Privileged to be associated with the Department of Space at a time when Team #ISRO mesmerises the world with global wonders, one after the other.
India becomes the fourth to join the select league of nations to seek Space docking, through its own indigenously developed “Bharatiya… pic.twitter.com/N9o7qID8z4— Dr Jitendra Singh (@DrJitendraSingh) December 30, 2024
ഇന്നലെ രാത്രി 10 മണിയോടെയാണ് സ്പെഡെക്സിന്റെ വിക്ഷേപണം വിജയകരമായി നടന്നത്. ജനുവരി 7 ഓടെ ഉപഗ്രങ്ങളുടെ അന്തിമ ഡോക്കിംഗ് നടക്കും. അടുത്ത വർഷം ആദ്യമാസത്തിൽ പുതിയ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചിരുന്നു.