വർക്കല : ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യഖ്യാനത്തിന് അതേ വേദിയിൽ മറുപടി നൽകി എസ് എൻ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
“മറ്റേതൊരു മൂർത്തിയും പോലെ തന്നെ നമ്മുടെ ആരാധനാ മൂർത്തിയാണ് ശ്രീനാരായണ ഗുരുദേവൻ ,അതിന്റെ പേരിൽ വിമർശിക്കുന്നവർ ഉണ്ടാകാം. വിമർശിക്കുന്നവർ വിമർശിക്കട്ടെ സനാതന ധർമപ്രകാരം ഏതിലും എന്തിലും ദൈവമുണ്ട്. തത്വമസി അത് നീ തന്നെയാകുന്നു എന്നാണ് വേദം പറയുന്നത്. നിർവചിക്കുന്നതിനും അതീതമാണ് ഗുരുദേവൻ”, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
“ശ്രീനാരായണ ഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാണ് ഗുരു ശ്രമിച്ചെത്. ആ ധർമ്മത്തെ ഉടച്ചുവാർക്കാൻ ശ്രമിച്ച സന്യാസി വര്യനായിരുന്നു അദ്ദേഹം. സനാതനധർമ്മം ചാതുർ വർണ്യത്തിൽ അടിസ്ഥിതമാണ്.”പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾക്കുള്ള മറുപടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം . 92ാം മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ അവഹേളന പരാമർശങ്ങൾ















