കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിയെന്ന് റിപ്പോർട്ട്. മാൾഡ ജില്ലയിലെ വനിത മുഖവും പഞ്ചായത്ത് പ്രധാനുമായ ലൗലി ഖരുണിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ബംഗ്ലാദേശ് സ്വദേശിനിയായ നസിയ ഷെയ്ഖാണ് ലൗലി ഖരുണി എന്ന പേരിൽ ആളുകളെ പറ്റിച്ച് വിലസുന്നത്. കൂടാതെ വ്യാജരേഖ ചമച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു
മാൾഡയിലെ റാഷിദാബാദ് ഗ്രാമപഞ്ചായത്ത് പ്രധാനായ ലവ്‌ലി ഖരുൺ കുടിയേറ്റക്കാരിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെ ബംഗാളി ചാനലായ ടിവി 9 നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ പേര് നസിയ ഷെയ്ഖ് ആണെന്നും അതിർത്തി അനധികൃതമായി കടന്നതാണെന്നും വ്യക്തമായി. പാസ്‌പോർട്ടില്ലാതെയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്.
ഹരിശ്ചന്ദ്രപൂരിലെ ടിഎംസി നേതാക്കളുടെ പിന്തുണയോടെയായിരുന്നു രാഷ്‌ട്രീയ പ്രവേശം. നിരവധി വ്യാജരേഖകളാണ് ഇവർ ഇതിനായി ചമച്ചത്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ മുതൽ, ഒബിസി സർട്ടിഫക്കറ്റ് വരെ ഉണ്ടാക്കി. വിജയം ഉറപ്പാക്കാൻ വ്യാജ ഒപ്പുകളും രേഖകളും ലൗലി ഉണ്ടാക്കിയെന്ന് നാട്ടുകാർ തന്നെ പറയുന്നു .
തെരഞ്ഞെടുപ്പിൽ ലൗലി കൃത്രിമം കാണിച്ചെന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി രഹന സുൽത്താന സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതിയെ സമർപ്പിച്ചിരുന്നു. വിഷയം അന്വേഷിച്ച് ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ
എസ്ഡിഒയോട് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ സമയപരിധി പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികൾ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.















