ന്യൂഡൽഹി: ബേബി ജോൺ എന്ന വരുൺ ധവാൻ ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. തമിഴിൽ അറ്റ്ലി ഒരുക്കിയ വിജയ് ചിത്രം തെരിയുടെ റീമേക്കായിരുന്നു ബേബി ജോൺ. തമിഴിൽ സാമന്ത അവതരിപ്പിച്ച നായിക കഥാപാത്രത്തെയാണ് ബോളിവുഡിൽ കീർത്തി അവതരിപ്പിച്ചത്. ഈ റോളിലേക്ക് തന്നെ റെക്കമന്റ് ചെയ്തത് സാമന്ത റൂത്ത് പ്രഭുവാണെന്ന് പറയുകയാണ് കീർത്തി.
ഇത്തരം ഒരു ചർച്ച വന്നപ്പോൾ അവൾ എന്നെ മനസിൽ കണ്ടേക്കാം. അത് വരുണാണ് എന്നോട് പറഞ്ഞത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കീർത്തിയെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാനാകുമെന്ന് സാം പറഞ്ഞത് വലിയൊരു കാര്യമാണ്. തെരിയിൽ സാമിന്റെ പ്രകടനം
തമിഴിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നാണ്.
സത്യമായിട്ടും, അത് ചെയ്യാൻ എനിക്ക് പേടിയുണ്ടായിരുന്നു. — കീർത്തി പറഞ്ഞു. ഒർജിനൽ വേർഷൻ സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണിന്റെ നിർമാതാവ്. അതേസമയം ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. 180 കോടിയോളം മുതൽ മുടക്കിലെത്തിയ ചിത്രത്തിന് ഇതുവരെ 25 കോടിലേറെ നേടാൻ പോലുമായിട്ടില്ല.