2025 ലെ ആദ്യ ദിവസത്തെ നക്ഷത്രഫലം
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വളരെ നാളായി ആഗ്രഹിച്ചിരുന്ന ജോലി സ്വന്തമാക്കുവാൻ സാധിക്കും. കുടുംബത്തിൽ മംഗള കർമ്മം നടക്കുവാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കം മാറി ഒന്നിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഉദര സംബന്ധമായും ആമാശയ സംബന്ധമായും അസുഖം ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയുണ്ട്. ശത്രുക്കളെ കൊണ്ട് ദോഷം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഉദര-വാത രോഗമുള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിക്കുവാൻ ജാഗ്രത പാലിക്കുക. ശത്രു ഭയം, കോടതി കേസുകളിൽ പ്രതികൂലമായ വിധി എന്നിവ ഉണ്ടാകും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയും അതിൽ കുടുംബ സമേതം പങ്കെടുക്കുകയും ചെയ്യും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങും.ഭക്ഷണ സുഖം,തൊഴിൽ വിജയം ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, സത് സുഹൃത്തുക്കൾ ഉണ്ടാവുക എന്നിവ ഉണ്ടാകും. ഈ സമയത് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാനസികമായും ശാരീരികമായോ അസ്വസ്ഥതകൾ ഉണ്ടാകുവാനോ കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥയോ ഉണ്ടാവും. ഉദര- വാത രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
മാതാവിനോ മാതൃ ബന്ധുക്കൾക്കോ അസുഖം ഉണ്ടാകുവാനും അവർക്ക് വിയോഗം ഉണ്ടാകുവാനും ഇടയുണ്ട്. ദുഃസ്വപ്നം കാണുക, ഉദര പ്രശ്നങ്ങൾ അലട്ടുക എന്നിവ അനുഭവത്തിൽ വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തീക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ ഏറ്റവും വേണ്ടപെട്ടവരുമായോ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും ജീവിതത്തിൽ മനഃശ്ശാന്തിയും സ്വസ്ഥതയും നഷ്ടപെടുന്ന സാഹചര്യം ഉണ്ടാവും.നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക. ഇന്ന് ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സ്ഥാനപ്രാപ്തി, ആരോഗ്യവർദ്ധനവ്, ഭക്ഷണസുഖം, ഭാഗ്യഅനുഭവങ്ങൾ, ഭാര്യസുഖം, സത്സുഹൃത്തുക്കൾ, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും. ഇന്ന് ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
മദ്യപാനം , ചൂത് കളി എന്നിവ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനി, പണ നഷ്ട്ടം ഉണ്ടാവാൻ ഇടയുണ്ട്. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുവാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)