ചെന്നൈ : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ കാൽവെയ്പുമായി ശ്രീഹരിക്കോട്ട. പുതുവർഷത്തിൽ 100–ാം വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പിലാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ.
ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് നാവിഗേഷൻ ഉപഗ്രഹം എൻഎവി 02 വിന്റെ വിക്ഷേപണമാണ് നൂറാമതായി നടക്കുക. ഗഗയൻയാൻ, ചന്ദ്രയാൻ 4 അടക്കമുള്ള ദൗത്യങ്ങൾ ഈ വർഷം നടത്താനായി പദ്ധതിയിട്ടിട്ടുണ്ട്.
ശ്രീഹരിക്കോട്ടയിൽനിന്ന് ആദ്യം നടന്ന ബഹിരാകാശ ദൗത്യം ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 1979 ഓഗസ്റ്റ് 10നു നടത്തിയ എസ്എൽവി– 01 ന്റെ വിക്ഷേപണമാണ് . 99–ാം ദൗത്യമായിരുന്നു പിഎസ്‌എൽവി സി 60 സ്പേഡെക്സ്
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിൽ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു.പ്രവർത്തനം തുടങ്ങിയത് 1971 ഒക്ടോബർ ഒന്നിന് ആണ്.അതുവരെ റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നത് കേരളത്തിലെ തുമ്പയിൽനിന്ന്.തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് മറ്റൊരു വിക്ഷേപണകേന്ദ്രത്തിന്റെ നിർമാണം നടക്കുകയാണ്.















