ന്യൂഡൽഹി: പുതുവർഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 2025 ൽ സർക്കാർ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന 2025 ലെ ആദ്യ ക്യാബിനറ്റ് യോഗത്തിലും സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റിയിലും ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടേക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ അവലോകനമെന്ന രീതിയിൽ എക്‌സിൽ MyGovIndia പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കൂട്ടായ പരിശ്രമങ്ങളും പരിവർത്തന ഫലങ്ങളുമെന്ന് മോദി വിശേഷിപ്പിച്ച വീഡിയോയിൽ 2024 ലെ കേന്ദ്ര സർക്കാരിന്റെ നിരവധി നേട്ടങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനങ്ങൾ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ, വനവാസി ക്ഷേമം, ദാരിദ്ര്യ നിർമാർജനം, സൂര്യനിലേക്കുള്ള ആദിത്യ എൽ 1 മിഷൻ, 70 വയസ് കഴിഞ്ഞവർക്കുള്ള ആരോഗ്യ പരിരക്ഷ, ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ 2024 ലെ സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ വീഡിയോയിൽ എടുത്തുകാട്ടി.
പ്രധാനമന്ത്രിയുടെ അന്താരാഷ്‌ട്ര സന്ദർശനങ്ങൾ ഉൾപ്പെടുന്ന 2024 ലെ അവിസ്മരണീയ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആഗോള ഉച്ചകോടികളിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം, നൂതന നയങ്ങൾ, പുനരുത്പാദന ശേഷിയുള്ള ഊർജ്ജത്തിനായുള്ള ഇന്ത്യയുടെ നിലപാടുകൾ, ഇന്റർനാഷണൽ സോളാർ അലയൻസ്, മിഷൻ ലൈഫ്, ഗ്ലോബൽ ബയോഫ്യുവൽ അലയൻസ് തുടങ്ങിയ സംരംഭങ്ങൾ സുസ്ഥിരവും സമൃദ്ധവുമായഭാവിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അന്താരഷ്‌ട്ര സഹകരണം അടയാളപ്പെടുത്തുന്നതാണെന്ന് വീഡിയോയിൽ പറയുന്നു.
Looking back at 2024: A Year of Achievements for India!
Experience the unforgettable moments that marked a year of progress, unity, and steps toward a Viksit Bharat!#2024Rewind#Recap2024#MilestonesOfIndia pic.twitter.com/yn4tqiYoaY
— MyGovIndia (@mygovindia) December 31, 2024