ദയവ് ചെയ്ത് മദ്യം തൊടരുത്..! ജീവിതത്തിലേക്ക് മടങ്ങി വിനോദ് കാംബ്ലി

Published by
Janam Web Desk

പത്തുദിവസത്തെ ചികിത്സയ്‌ക്ക് ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ തരം​ഗമായി. ഇന്ത്യൻ ജഴ്സിയിൽ ആശുപത്രി അങ്കണത്തിൽ താരം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് വൈറലായത്. പുതുവർഷത്തിൽ ഏവരും മദ്യത്തിൽ നിന്ന് അകന്ന് നിൽക്കണമെന്ന് ആരാധകർക്ക് ഉപ​ദേശം നൽകുന്ന കാംബ്ലിയെയും വീഡിയോയിൽ കണ്ടു.

കഴിഞ്ഞ ​ദിവസം ആശുപത്രി ജീവനക്കാർക്കും നഴ്സിനും രോ​ഗികൾക്കുമൊപ്പം ഡാൻസ് ചെയ്യുന്ന കാംബ്ലിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ചക്ദേ ഇന്ത്യ പാട്ടിനാണ് താം നൃത്തം ചെയ്തത്. ആരോ​ഗ്യനില ​ഗുരുതരമായി വഷളായ അദ്ദേഹത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

നേരത്തെ സച്ചിനൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന കാംബ്ലിയുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീൽ ചെയറിലിരുന്ന താരത്തിന്റെ വീഡിയോകളാണ് പുറത്തുവന്നത്. അന്ന് ആരോ​ഗ്യം തീരെ ക്ഷയിച്ച നിലയിലായിരുന്നു അന്ന് കാണാനായത്. അന്താരാഷ്‌ട്ര തലത്തിൽ 121 മത്സരങ്ങളാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Share
Leave a Comment