രാജസ്ഥാനിൽ 10 ദിവസമായി 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയെ പുറത്തടുത്തു. പക്ഷേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മരണം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് ആറരയോടെയാണ് ചേതനയെ പുറത്തെടുത്തത്. കോട്പുട്ലിയിലാണ് സംഭവം.
പുറത്തെടുത്ത കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. ഡിസംബർ 23-ന് ഉച്ചയ്‌ക്കാണ് കുഞ്ഞ് പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. പത്തുമിനിട്ടിന് ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് കുടുംബം അപകടം കാണുന്നത്. എൻഡിആർഫും മെഡിക്കൽ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 150 അടി താഴ്ചയിലാണ് കുഞ്ഞുണ്ടായിരുന്നത്.
പൈപ്പ് ലൈൻ വഴി ഓക്സിജൻ നൽകിയിരുന്നു. കയറിൽ കൊരുത്ത ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വിഫലമായിരുന്നു. ബുധനാഴ്ചയാണ് പൈലിംഗ് മെഷീൻ എത്തിച്ചത്. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുമ്പോൾ കനത്ത മഴയും പെയ്തിരുന്നു. ഇതിനിടെ കുഞ്ഞിന് ഓക്സിജനോ ഭക്ഷണമോ നൽകാനായില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ പുറത്തെടുത്തത്.
10 दिन बाद चेतना को बोरवेल से निकाला बाहर, ऑपरेशन में NDRF और SDRF को मिली सफलता #KotputliBorewellAccident
#Kotputli #BreakingNews #chetna #BorewellRescue pic.twitter.com/5Atiu2ksoo
— suman (@suman_pakad) January 1, 2025