ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ നാലാമത് കായികമേള ഹൈദരാബാദ് ഭാരത് രത്ന സ്കൂൾ മൈതാനത്ത് നടന്നു. ഹൈദരാബാദിലെ വിവിധ ബാലഗോകുലത്തിന്റെ യൂണിറ്റുകളിൽ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളും കുടുംബാംഗങ്ങളും കായികമേളയിൽ പങ്കെടുത്തു. ബാലഗോകുലം ജനറൽ സെക്രെട്ടറി സതീഷും, ജോയിൻ സെക്രട്ടറി എൻ.എം. സജികുമാറും ചേർന്ന് കായികമേള ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ, ജിമ്മി, വിപിൻ, ഗിരീഷ്, എന്നിവർ കായികമേളയ്‌ക്ക് നേതൃത്വം നൽകി.