Indian Air Force Airmen Recruitment 2025: റിക്രൂട്ട്മെൻ്റ് വിജ്ഞാപനം പുറത്തിറക്കി വ്യോമസേന (IAF). മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡിന് കീഴിലുള്ള ഗ്രൂപ്പ് വൈ (നോൺ-ടെക്‌നിക്കൽ) എയർമെൻ തസ്തികയിലേക്ക് യോഗ്യരായ പുരുഷ ഉദ്യോഗാർത്ഥികളുടെ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.
റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് 2025 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ആറ് മണി മുതൽ റിക്രൂട്ട്മെന്റ് ടെസ്റ്റ് ആരംഭിക്കും. മതിയായ വിദ്യാഭ്യാസ യോഗ്യതകളും പ്രായ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിൽ പങ്കെടുക്കാം. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലായിരിക്കും റിക്രൂട്ട്മെന്റ് റാലി.
യോഗ്യതാ മാനദണ്ഡം, തിരഞ്ഞെടുക്കൽ പ്രക്രിയ, ശമ്പള സ്കെയിൽ, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷാ പ്രക്രിയ എന്നിവയുൾപ്പെടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനത്തിന്റെ പ്രധാന വിവരങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.