തൃശൂർ: പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചെന്ന് വിവരം. കുന്നംകുളം കേച്ചേരി വേലൂരിലാണ് സംഭവം. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. കടന്നൽക്കൂട്ടം പൊതിഞ്ഞ ഷാജുവിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കർഷകനായ ഷാജു പറമ്പ് വൃത്തിയാക്കാനും നനയ്‌ക്കാനുമാണ് ഇറങ്ങിയത്. തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.