തിയേറ്ററിൽ തരംഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ഇതിൽ ഞങ്ങൾ നിസ്സാഹയരാണെന്നും നിങ്ങൾക്ക് മാത്രമാണ് ഇത് തടയാനാകൂയെന്നും നടൻ പറഞ്ഞു.
സിനിമയുടെ ഹിന്ദി പതിപ്പിന്റെ എച്ച്ഡി കോപ്പിയാണ് പ്രചരിക്കുന്നത്. ടെലിഗ്രാം സൈറ്റുകളിലടക്കം ഇത് പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ദയവ് ചെയ്ത് സിനിമയുടെ വ്യാജ പതിപ്പ് കാണരുത്.ഞങ്ങൾ നിസ്സഹായരാണ്. നിങ്ങൾക്ക് മാത്രമെ ഇത് തടയാനാകൂ. ഓൺലൈനിൽ എത്തുന്ന ചിത്രങ്ങൾ ഡൗൺലോഡ് തെയ്യുകയോ കാണാതിരിക്കുകയോ ചെയ്യുക. ഇതൊരു അപേക്ഷയാണ്..–ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നടൻ പൃഥ്വിരാജ് ഉൾപ്പടെ ഉണ്ണിക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഡിസംബർ 20ന് തിയേറ്ററിലെത്തിയ ചിത്രം ബോളിവുഡിലും തെലുങ്കിലും മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇതിനിടെയാണ് വ്യാജ പതിപ്പിന്റെ ഭീഷണി. സിനിമയിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു.