മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാൻ സാധിക്കും .
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. സഹപ്രവർത്തകരുമായോ സുഹൃത്തുക്കളുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട്. മദ്ധ്യാഹ്നം മുതൽ തൊഴിൽ ലാഭം, ധനനേട്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സുഹൃത്തുക്കളെ തിരഞ്ഞെടുമ്പോൾ വളരെ അധികം സൂക്ഷിക്കുക കബളിക്കപെടുവാൻ ഇടയുണ്ട്. മദ്ധ്യാഹ്നം കഴിയുമ്പോൾ ധനലാഭം, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, കീർത്തി എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ധനലാഭം ഉണ്ടാവുമെങ്കിലും അപ്രതീഷിതമായി ഉണ്ടാവുന്ന രോഗാദി ദുരിതം മൂലം പണച്ചെലവ് ഉണ്ടാകും. എവിടെയും തടസ്സം, മനഃശാന്തികുറവ് എന്നിവ അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. സമ്മാനങ്ങൾ, അവാർഡുകൾ എന്നിവ ലഭിക്കുവാനും അത് വഴി പേരും പ്രശസ്തിയും ഉണ്ടാവും എന്നാൽ മദ്ധ്യാഹ്നം മുതൽ ശരീര സുഖക്കുറവോ അപമാനം ഉണ്ടാകുവാനോ ഇടയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും അവസരം ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, ധനലാഭം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. മാനസികമായും ശാരീരികമായും സാമ്പത്തികമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, ധനലാഭം, രോഗശാന്തി എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും. എന്നാൽ മദ്ധ്യാഹ്നം മുതൽ ഏറ്റവും വേണ്ടപ്പെട്ടവരുമായി കലഹങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ധനക്ലേശം, തൊഴിൽ പരാജയം എന്നിവ അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം മുതൽ ധനനേട്ടം, തൊഴിൽ വിജയം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃസ്വസ്ഥത കുറയുകയും രോഗങ്ങൾ അലട്ടുകയും ചെയ്യും. ഇന്ന് അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, രോഗ ശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും. ഇന്ന് അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ദാമ്പത്യ ഐക്യം എന്നിവ അനുഭവപ്പെടും. എന്നാൽ മദ്ധ്യാഹ്നം മുതൽ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം അപമാനം ഉണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)