ചോർത്തി നൽകിയവർ ആര്? ഷുഹൈബിന്റെ വിശ്വസ്തരെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്കും; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോർത്തി നൽകിയവർ ആര്? ഷുഹൈബിന്റെ വിശ്വസ്തരെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്കും; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 08:37 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പരീക്ഷയ്‌ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പ്രവചിച്ച് യൂട്യൂബിലൂടെ വിദ്യാർത്ഥികൾക്ക് പറഞ്ഞുനൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഷുഹൈബിന്റെ വാദം. എന്നാൽ എംഎസ് സൊലൂഷൻസ് സിഇഒയ്‌ക്കെതിരെ ക്രിമിനൽ ​ഗൂഢാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം വിദ്യാഭ്യാസ വകുപ്പിലേക്ക് കൂടി വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസിൽ എന്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പിനെ പ്രതി ചേർത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിലേക്കും അന്വേഷണം നീട്ടാൻ തീരുമാനിച്ചത്.

ഷുഹൈബിനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോ​ഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പ്രവചിച്ചതാണെന്ന വാദത്തിൽ ഷുഹൈബ് ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ചോദ്യപേപ്പർ ചോർന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതിനാൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പിന്തുണയില്ലാതെ മുഹമ്മദ് ഷുഹൈബിന് ഇത് സാധിക്കില്ലെന്നും അന്വേഷണ സംഘം കരുതുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഷുഹൈബിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇതിന് ശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്തേക്കും.

കേസിൽ കടുത്ത നടപടിയിലേക്ക് ക്രൈംബ്രാഞ്ച് കടന്നിരുന്നു. ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറാ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊലൂഷൻസിലെ അദ്ധ്യാപകർക്കെതിരെയും നടപടി ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Tags: paper leakms solutionsQuestion paper leak
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies